പണ്ട് കാലംതൊട്ട് അടുക്കളയിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആപ്പിൾ സിഡെർ വിനെഗർ. പുളിപ്പിച്ച ആപ്പിളിൽ നിന്ന് ഉണ്ടാക്കിയ ഇവയ്ക്ക് നിങ്ങൾ ചിന്തിക്കാത്ത അത്ര ഗുണങ്ങളുണ്ട്. ജലദോഷം, ചുമ, പ്രമേഹം, അമിത വണ്ണം, എന്നിവയെല്ലാം അകറ്റാൻ ആപ്പിൾ സിഡെർ വിനെഗർ നല്ലതാണ്. നിങ്ങളുടെ ചർമ്മത്തിൻറ്റെയും മുടിയുടെയും എല്ലാ പ്രശ്നങ്ങൾക്കും ഒരു മികച്ച പ്രതിവിധിയാണ് ബ്രൗൺ നിറമുള്ള ഈ ഉൽപ്പന്നം.
ചർമ്മത്തിന് ആപ്പിൾ സിഡെർ വിനെഗറിൻറ്റെ ഗുണങ്ങൾ
ശരീരത്തിൻറ്റെയും ചർമ്മത്തിൻറ്റെയും ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്ന ധാരാളം ഗുണങ്ങൾ ആപ്പിൾ സിഡെർ വിനെഗറിൽ ഉണ്ട്. ഇവയിൽ നിങ്ങളുടെ ചർമ്മത്തിന് ആവശ്യകരമായ അസറ്റിക് ആസിഡ്, മാലിക് ആസിഡ്, അമിനോ ആസിഡ്, വിറ്റാമിനുകൾ, എൻസൈമുകൾ, ധാതു ലവണങ്ങൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തിന് ആപ്പിൾ സിഡെർ വിനെഗർ നൽകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാൻ ഇതാ വായിച്ച് നോക്കൂ:
ചർമ്മം എക്സ്ഫോലിയേറ്റ് ചെയ്യാൻ സഹായിക്കുന്നു
ആപ്പിൾ സിഡെർ വിനെഗറിൽ അടങ്ങിയിട്ടുള്ള ആൽഫ ഹൈഡ്രോക്സിൽ ആസിഡ് ചത്ത ചർമ്മകോശങ്ങളെ പുറന്തള്ളി ആരോഗ്യകരമായ പുതിയ ചർമ്മകോശങ്ങൾ വെളിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
മുഖക്കുരു അകറ്റുന്നു
ആപ്പിൾ സിഡെർ വിനെഗറിന് ആൻറ്റി ബാക്‌ടീരിയൽ, ആൻറ്റി ഫങ്ങൾ പ്രോപ്പർട്ടികളുണ്ട് അതിനാൽ അവ മുഖക്കുരു അകറ്റാൻ സഹായിക്കുന്നു.
സൂര്യതാപം സുഖപ്പെടുത്തുന്നു
സൂര്യതാപം സുഖപ്പെടുത്താൻ മികച്ചതാണ് ആപ്പിൾ സിഡെർ വിനെഗർ. ഇവ വേദന അകറ്റി വേഗത്തിൽ സുഖപ്പെടുത്തുന്നു.
മുഖത്തിലുള്ള ചുളിവുകൾ അകറ്റുന്നു
ആപ്പിൾ സിഡെർ വിനെഗറിൽ അടങ്ങിയിട്ടുള്ള ആൽഫാ ഹൈഡ്രോക്സിൽ ആസിഡ് ആരോഗ്യപരവും തിളക്കമേറിയതുമായ ചർമ്മം നൽകാൻ സഹായിക്കും. കൂടാതെ പ്രായമാകുമ്പോൾ മുഖത്തിൽ വരുന്ന പാടുകളും ചുളിവുകളും എല്ലാം നീക്കം ചെയ്യുന്നു.
സ്കിൻ ടോണറായി പ്രവർത്തിക്കുന്നു
ആപ്പിൾ സിഡെർ വിനെഗറിൽ ആസ്ട്രിജൻറ്റ് പ്രോപ്പർട്ടികൾ ഉള്ളതിനാൽ ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും സുഷിരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, എണ്ണ മയമുള്ള ചർമ്മം ഉള്ളവർക്ക് മികച്ചതാണിത്.
ഉപയോഗിക്കുന്ന വിധം- തുല്യ അളവിൽ ആപ്പിൾ സിഡെർ വിനെഗറും വെള്ളവും എടുത്തിട്ട് ഒരു കുപ്പിയിൽ കൃത്യമായി മിക്സ് ചെയ്യുക. ഒരു പഞ്ഞി ഉപയോഗിച്ച് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ശേഷം ഉണങ്ങുന്നത് വരെ കാത്തുനിൽക്കുക. മുഖക്കുരു ഉണ്ടെങ്കിൽ അതിൻറ്റെ മുകളിലും തേക്കാവുന്നതാണ്.
നിങ്ങൾ ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ആദ്യം ഒരു ഡെർമറ്റോളജിസ്റ്റിനോട് അഭിപ്രായം ചോദിക്കേണ്ടതാണ്. അതിന് വേണ്ടി ആശുപത്രി വരെ പോകേണ്ടതില്ല. നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
മുടിയ്ക്ക് ആപ്പിൾ സിഡെർ വിനെഗറിൻറ്റെ ഗുണങ്ങൾ
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ആപ്പിൾ സിഡെർ വിനെഗർ. ഇവയിൽ ആൻറ്റി ബാക്റ്റീരിയൽ, ആൻറ്റി ഫങ്ങൾ പ്രോപ്പർട്ടികൾ ഉണ്ട്. അതിനാൽ ഇവ താരൻ, സ്‌കാൽപ്പ് ഇൻഫെക്ഷൻ, ചൊറിച്ചൽ, തുടങ്ങിയവ അകറ്റാൻ സഹായിക്കും. കൂടാതെ ഇവ സ്‌കാൽപ്പിലെ pH നില ബാലൻസ് ചെയ്യാനും, സ്പ്ലിറ്റ് എൻഡ്‌സ് ഇല്ലാതാക്കാനും സഹായിക്കും. നിങ്ങൾ നല്ല കട്ടിയും നീളവുമുള്ള മുടി ആഗ്രഹിക്കുന്നുവെങ്കിൽ അതിന് വേണ്ടി മികച്ച പരിഹാരങ്ങൾ ആയുർവേദത്തിൽ ഉണ്ട്.
നിങ്ങൾക്ക് ചർമത്തിൻറ്റെയും മുടിയുടെയും ആരോഗ്യത്തിനെ പറ്റി എന്ത് സംശയമുണ്ടെങ്കിലും ഒരു ഡോക്ടറിനോട് ചോദിക്കുക.