ലോകത്തിൽ മരണ സംഖ്യ കൂടുന്നതിൻറ്റെ ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. ഇത് വരുമ്പോൾ ഉണ്ടാകുന്ന വേദന വളരെ കാഠിന്യമേറിയതാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സ കണ്ടതേയില്ലേൽ രോഗിയുടെ അവസ്ഥ ഗുരുതരമാകും. ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നതിലൂടെ നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.
ഹൃദയാഘാതത്തിൻറ്റെ ലക്ഷണങ്ങൾ
- വന്നും പോയി നിൽക്കുന്ന നെഞ്ചിലെ അസ്വസ്ഥത, പ്രേത്യേകിച്ച് നടുക്ക് ഭാഗത്ത്.
- അമിതമായി വിയർക്കുക
- ശ്വാസതടസ്സം ഉണ്ടാവുക
- തലകറക്കം, ഛർദ്ദി തുടങ്ങിയവ അനുഭവപ്പെടുക
- കൈ, കഴുത്ത്, പുറം, വയർ തുടങ്ങിയ ഭാഗങ്ങളിൽ വേദന
മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറിനെ കാണുക. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
ഹൃദയാഘാതം വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ഹൃദയാഘാതം മാരകമായേക്കാമെങ്കിലും, ഓരോ വർഷവും നിരവധി ആളുകൾ ഇത് അതിജീവിക്കുന്നു എന്നത് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഹൃദയാഘാതം തടയാൻ നിങ്ങൾ എന്തെല്ലാം ചെയ്യണമെന്ന് ഇതാ നോക്കൂ:
ദിവസവും വ്യായാമം ചെയ്യുക
ദിവസേന 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും, രക്ത ചംക്രമണം മെച്ചപ്പെടുത്താനും സാധിക്കും. അതിനോടൊപ്പം തന്നെ അമിത ഭാരം കുറയ്ക്കാനും, ചീത്ത കൊളസ്റ്ററോളിൻറ്റെ അളവ് കുറയ്ക്കാനും, രക്ത സമ്മർദ്ദം നിയന്ത്രിക്കാനുമൊക്കെ വ്യായാമം സഹായിക്കുന്നു. വ്യായാമത്തിൻറ്റെ ഈ ഗുണങ്ങളെല്ലാം ഹൃദയരോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നു.
Read : Exercises to gain weight for females
മദ്യപാനം പരിമിതപ്പെടുത്തുക
അമിതമായ മദ്യപാനം രക്ത സമ്മർദ്ദത്തിൻറ്റെ അളവും, കൂടാതെ കലോറിയുടെ കണക്കും കൂട്ടുന്നു. ഇത് രണ്ടും ഹൃദയ രോഗങ്ങൾക്ക് കാരണമാകുന്നു. മദ്യപാനം പരിമിതപ്പെടുത്തുന്നതിലൂടെ ഹൃദയാഘാതം തടയാൻ സഹായിക്കും.
ആരോഗ്യകരമായ ഭാരം നിലനിർത്തുക
അമിതവണ്ണമുള്ളവരിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ്. അവരിൽ ഹൃദ്രോഗങ്ങൾക്ക് കാരണമുകുന്ന ചീത്ത കോളസ്റ്ററോൾ, ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയവ ഉണ്ടായേക്കാം. അതിനാൽ അമിത വണ്ണം കുറയ്ക്കുക എന്നത് വളരെ നിർബന്ധമായ ഒരു കാര്യമാണ്.
കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് നിയന്ത്രിക്കുക
ശരീരത്തിൽ കൊളസ്‌ട്രോളിൻറ്റെയും ട്രൈഗ്ലിസെറായിഡിൻറ്റെയും അളവ് കൂടുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശെരിയായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും ഇത് കുറയ്ക്കാൻ സാധിക്കും.
Read: Foods that lower cholesterol
രക്തസമ്മർദ്ദം നിയന്ത്രിക്കുക
രക്ത സമ്മർദ്ദമുള്ളവരിൽ ഹൃദയാഘാതം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇടയ്ക്ക് ഡോക്ടറിനെ കണ്ട് പരിശോധന നടത്തുന്നത് വളരെ അത്യാവശ്യമാണ്. കൂടാതെ ഭക്ഷണ കാര്യത്തിൽ ഇവർ ഒരുപാട് ശ്രദ്ധിക്കണം.
Read: Healthy drinks to Manage high blood pressure
സമ്മർദ്ദം നിയന്ത്രിക്കുക
ഹൃദയരോഗങ്ങളെ വിളിച്ച് വരുത്തുന്ന മറ്റൊന്നാണ് സമ്മർദ്ദം. നിങ്ങൾക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിലോ അല്ലെങ്കിൽ മാനസ്സികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും അവസ്ഥ ഉണ്ടെങ്കിലോ ഏറ്റവും അടുത്ത ആരോടെങ്കിലും പങ്കുവെക്കുക. രാത്രി ഉറങ്ങുക, നല്ല ആരോഗ്യപരമായ ഭക്ഷണങ്ങൾ കഴിക്കുക, കൂടാതെ എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക. ഇതൊക്കെ ചെയ്യുന്നതിലൂടെ സമ്മർദ്ദം ഇല്ലാതാക്കി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സാധിക്കും.
പുകവലി ഉപേക്ഷിക്കുക
പുകവലിക്കുന്നത് രക്ത സമ്മർദ്ദത്തിൻറ്റെ അളവ് കൂട്ടി ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഇത് ശ്വാസകോശത്തിനെയും ബാധിക്കുന്നു. അതിനാൽ പുകവലി പൂർണമായും നിർത്തുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക. ഹൃദയാഘാതത്തിനെ തുടർന്ന് എന്ത് സംശയമുണ്ടെങ്കിലും ഒരു ഡോക്ടറിനോട് ചോദിക്കുക.