കൊച്ചു കുട്ടികൾ വരെ കണ്ണട വെച്ച് നടക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. ആരോഗ്യത്തിൻറ്റെ കാര്യം വരുമ്പോൾ കണ്ണുകളുടെ ആരോഗ്യം നിസ്സാരമായി കാണുന്നവരാണ് നമ്മളിൽ പലവരും. എന്നാൽ മനസ്സിലാക്കുക മറ്റ് അവയവങ്ങൾക്ക് കൊടുക്കുന്ന അതേ പ്രാധാന്യം കണ്ണുകൾക്കും കൊടുക്കേണ്ടതാണ്.
കണ്ണില്ലാത്തപ്പോഴേ കണ്ണിൻറ്റെ വില അറിയൂ എന്ന് പറയുന്നത് എത്ര സത്യമാണ്. ചെറിയ പ്രായത്തിൽ കണ്ണ് സൂക്ഷിച്ചില്ല എങ്കിൽ പ്രായമാകുമ്പോൾ നിങ്ങൾക്ക് അത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും. പ്രായമാകുമ്പോൾ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങളാണ് തിമിരം, മങ്ങിയ കാഴ്ച്ച, കണ്ണുകളിലെ വരൾച്ച, കണ്ണ് പേശികളെ ബാധിക്കുന്ന മാക്യുലാർ ഡീജനെറേഷൻ എന്നിവയെല്ലാം. ഈ ബുദ്ധിമുട്ടുകളിൽ ഏതെങ്കിലും നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറിനെ കാണുക. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാം.
കണ്ണിൻറ്റെ ആരോഗ്യത്തിന് വേണ്ടിയുള്ള മികച്ച ഭക്ഷണങ്ങൾ
ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കണ്ണിനെ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. അത് ഏതെല്ലാമാണെന്ന് ഇതാ നോക്കൂ:
കാരറ്റ്
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന പച്ചക്കറികളിൽ മികച്ചതാണ് കാരറ്റ്. ഇവയിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ രണ്ട് ആൻറ്റി ഓക്സിടെൻറ്റുകൾ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ കണ്ണിന് ആവശ്യകരമായ വിറ്റാമിൻ എ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ല്യൂട്ടിൻ പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാക്യുലാർ ഡീജനറേഷൻ എന്ന അവസ്ഥ തടയാൻ സഹായിക്കുന്നു. ഇതൊക്കെ കൂടാതെ പ്രമേഹം നിയന്ത്രിക്കാനും, അമിത വണ്ണം കുറയ്ക്കാനും, സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
മത്സ്യം
മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച നൽകാനും, റെറ്റിനയുടെ ആരോഗ്യത്തിന് വേണ്ടിയും സഹായിക്കും. കൂടാതെ ഇത് കണ്ണിൻറ്റെ വരൾച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.
മുട്ട
ണ്ണിൻറ്റെ ആരോഗ്യത്തിന് വേണ്ടി കഴിക്കേണ്ട മറ്റൊന്നാണ് മുട്ട. ഇവയുടെ മഞ്ഞ കുരുവിൽ വിറ്റാമിൻ എ, ല്യൂട്ടിൻ, സിങ്ക്, സെക്സൻതിൻ എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ നിങ്ങളുടെ കോർണിയ സംരക്ഷിക്കുന്നു. കൂടാതെ ല്യൂട്ടിൻ സെക്സൻതിൻ (zeaxanthin) തുടങ്ങിയവ മാക്യുലാർ ഡീജനെറേഷനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. റെറ്റിനയുടെ ആരോഗ്യത്തിനും, കണ്ണിൻറ്റെ കാഴ്ചക്കും ഏറ്റവും മികച്ച ഘടകമാണ് മുട്ടയിൽ അടങ്ങിയിട്ടുള്ള സിങ്ക് .
സിട്രസ് ഫ്രൂട്ട്സ്
ഓറഞ്ച്, ചെറുമധുരനാരങ്ങ തുടങ്ങിയ സിട്രസ് ഫ്രൂട്ട്സിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ തിമിരം, മങ്ങിയ കാഴ്ച തുടങ്ങിയ അവസ്ഥകളുടെ ഭീകരതയിൽ നിന്ന് നിങ്ങളുടെ കണ്ണിനെ രക്ഷിക്കുന്നു. ഇതൊക്കെ കൂടാതെ ദഹന പ്രശ്നങ്ങ, പ്രമേഹം, കാൻസർ, തുടങ്ങിയവയിൽ നിന്നെല്ലാം രക്ഷിക്കാൻ സിട്രസ് ഫ്രൂട്ട്സ് സഹായിക്കുന്നു.
കേൽ
കേൽ (kale) എന്ന ഇലക്കറി ല്യൂട്ടിൻ, സെക്സൻതിൻ (zeaxanthin), ബീറ്റ കരോട്ടിൻ, തുടങ്ങിയവയുടെ മികച്ച ഉറവിടമാണ്. ഈ ആൻറ്റി ഓക്സിടെൻറ്റുകൾ കണ്ണിൻറ്റെ കാഴ്ച്ചക്കും, കണ്ണിന് പ്രായമാകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷിക്കുകയും, നേത്ര കോശങ്ങളെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതിൻറ്റെ കൂടെ കണ്ണുകൾക്ക് വേണ്ടിയുള്ള വ്യായാമങ്ങളും ചെയ്യുക. ശ്രദ്ധിക്കുക, നിങ്ങൾക മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുമ്പ് ഡോക്ടറോട് സംസാരിക്കണം.