നിങ്ങളുടെ കരൾ ആരോഗ്യകരമായി നിലനിർത്തേണ്ടത് വളരെ പ്രധാനമായ ഒരു കാര്യമാണ്. ശരീരത്തിലെ മറ്റേതൊരു അവയവത്തിനും ചെയ്യാൻ a കാര്യങ്ങൾ കരൾ പൂർത്തിയാക്കുന്നു. നിങ്ങളുടെ കരളിന് സാരമായ കേടുപാടുകൾ സംഭവിച്ചുകഴിഞ്ഞാൽ, കരൾ ട്രാൻസ്‌പ്ലാൻറ്റ് ഒഴികെ വൈദ്യശാസ്ത്രപരമായി ചികിത്സിക്കാൻ മറ്റൊരു മാർഗ്ഗവുമില്ല എന്നത് മനസ്സിലാക്കേണ്ടതുണ്ട്.
കരൾ രോഗത്തിൻറ്റെ ലക്ഷണങ്ങൾ
- വയറുവേദനയും വീക്കവും
- മൂത്രത്തിൻറ്റെ നിറത്തിൽ വ്യത്യാസം
- ചർമത്തിലും കണ്ണുകളിലും മഞ്ഞ നിറം
- വിശപ്പ് കുറയുന്നു
- ക്ഷീണം
ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറിനെ കാണുക. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
ആരോഗ്യകരമായ കരളിന് കഴിക്കേണ്ടത് എന്തെല്ലാം?
കരളിൻറ്റെ ആരോഗ്യത്തിന് വേണ്ടി കഴിക്കേണ്ടതായ മികച്ച ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ഇതാ നോക്കൂ:
ചെറുനാരങ്ങ
നാരങ്ങയിൽ വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് വയറിലെ ആസിഡ് ഉൽപാദനത്തെയും പിത്തരസം ഉൽപാദനത്തെയും ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, മദ്യം കഴിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് കരളിനെ നാരങ്ങ നീര് സംരക്ഷിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ സെലിനിയവും ആർജിനൈനും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇതിലെ ആൻറ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ഫാറ്റി ലിവർ തടയാൻ ഉത്തമമാണ്.
മഞ്ഞൾ
കരൾ സംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷിച്ച് ആരോഗ്യകരമായ കരൾ കോശങ്ങളെ പുനരുജ്ജീവിക്കാൻ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇവ മദ്യവും മറ്റ് വിഷവസ്തുക്കളും കരളിന് ദോഷകരമായ സംയുക്തങ്ങളായി മാറുന്നതിൽ നിന്ന് തടയുന്നു.
നെല്ലിക്ക
വിറ്റാമിൻ സി ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയതാണ് നെല്ലിക്ക. ഇത് കരൾ നന്നായി പ്രവർത്തിക്കാൻ സഹായിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഫാറ്റി ലിവർ തടയാനുള്ള മികച്ച പ്രകൃതിദത്ത പരിഹാരം കൂടിയാണ് നെല്ലിക്ക.
കാരറ്റ്
പ്ലാൻറ്റ് ഫ്ലാവനോയിടിൻറ്റെയും, ബീറ്റാ കരോട്ടിൻറ്റെയും ഉറവിടമാണ് കാരറ്റ്. ഇത് കരളിൻറ്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു.
കൂടാതെ കരൾ രോഗങ്ങളെ തടയാൻ സഹായിക്കുന്ന വിറ്റാമിൻ എ കാരറ്റിൽ അടങ്ങിയിട്ടുണ്ട്.
ഈ ഭക്ഷണങ്ങൾ നിങ്ങളുടെ കരളിൻറ്റെ പ്രവർത്തനം മികച്ച രീതിയിൽ നിലനിർത്തുന്നതിനുള്ള ആരോഗ്യകരമായ മാർഗ്ഗമാണ്.
കരളിൻറ്റെ ആരോഗ്യത്തിന് ഹാനികരമായ സോഡ, മദ്യം, ഫാസ്റ്റ് ഫുഡ്, അമിതമായ ഉപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, വൈറ്റ് ബ്രഡ് തുടങ്ങിയവ പൂർണമായി ഒഴിവാക്കുക.