ഈ വ്യായാമങ്ങൾ ചെയ്‌തുകൊണ്ട്‌ പ്രമേഹത്തിൽ നിന്ന് മുക്തി നേടൂ

0
19682
Exercises-for-Diabetes-Control

രക്തത്തിലെ ഗ്ലുക്കോസിൻറ്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. നമ്മുടെ ശരീര ഉർജ്ജത്തിൻറ്റെ പ്രധാന ഉറവിടം ഗ്ലൂക്കോസാണ്, ഇത് കൂടുതലും നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്.

പാൻക്രിയാസിൽ അടങ്ങിയിരിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണാണ് ഈ ഗ്ലുക്കോസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ സഹായിക്കുന്നത്. പക്ഷേ പ്രമേഹ രോഗികളുടെ ശരീരത്തിൽ ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപ്പാദനം നടക്കുന്നില്ല എന്നത് മനസ്സിലാക്കുക.

സൂക്ഷിച്ചില്ലെങ്കിൽ വളരെ ഗുരുതരമാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ഇത് ഹൃദയം, കണ്ണ്, വൃക്ക തുടങ്ങിയ അവയവങ്ങളെയൊക്കെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾ പേടിക്കേണ്ട, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണവും, ആരോഗ്യപരമായ വ്യായാമങ്ങളും ചെയ്തുകൊണ്ട് പ്രമേഹത്തിനെ നിയന്ത്രിക്കാൻ സാധിക്കും.

പ്രമേഹത്തിൻറ്റെ ലക്ഷണങ്ങൾ

പ്രമേഹത്തിൻറ്റെ സാധാരണ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് ഇതാ നോക്കൂ:

  • എപ്പോഴും ക്ഷീണം
  • അമിത വിശപ്പ്
  • പതിവായി മൂത്രമൊഴിക്കാനുള്ള പ്രവണത
  • അമിത ദാഹം
  • മങ്ങിയ കാഴ്ച്ച
  • മുറിവുകൾ ഉണങ്ങാൻ താമസിക്കുക

മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. ഉടൻ തന്നെ ഒരു ഡോക്ടറായിട്ട് സംസാരിക്കുക. നിങ്ങളുടെ ഈ ലക്ഷണങ്ങളുടെ കാരണം പ്രമേഹം തന്നെയാണോ എന്ന് പല ടെസ്റ്റുകൾ വഴി കണ്ടുപിടിച്ച് അതിന് ആവശ്യമായ ചികിത്സ നൽകാൻ ഡോക്ടർ സഹായിക്കും. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

പ്രമേഹത്തിനെതിരെ പോരാടാൻ മികച്ച വ്യായാമങ്ങൾ

ഉദാസീനമായ ജീവിതശൈലി നയിക്കുന്നവർക്ക് പ്രമേഹം വരാൻ സാധ്യത കൂടുതലാണ്. അതിനോടൊപ്പം അമിത വണ്ണം വരുന്നതിൻറ്റെ കാരണവും ഇത് തന്നെയാണ്. അതിനാൽ ദിവസവും വ്യായാമം ചെയ്യുക. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

പുഷ് അപ്പ്

Push ups

ആദ്യം കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ദിവസവും ചെയ്യുമ്പോൾ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നയൊന്നാണ് പുഷ് അപ്പ്. ഒരു പൈസയും ചിലവാക്കാതെ വീട്ടിലിരുന്ന് തന്നെ ചെയ്യാൻ പറ്റുന്നയൊന്നാണിത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ പേശികൾക്ക് കൂടുതൽ ബലം കിട്ടുന്നു.

കൂടാതെ ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാനും ഈ വ്യായാമം സഹായിക്കുന്നു. പുഷ് അപ്പ് എങ്ങനെ ചെയ്യണമെന്ന് ഇതാ നോക്കൂ – കമഴ്ന്നു കിടക്കുക, ശേഷം ശരീരം ബാലൻസ് ചെയ്ത് തറയ്ക്ക് സമാന്തരമായി പതുക്കെ പൊങ്ങുക. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൻറ്റെ വിരലറ്റവും കൈകളും മാത്രം തറയിൽ തൊടാൻ പാടുള്ളു. കൈകൾ ഉപയോഗിച്ച് ശരീരം പൊക്കുകയും താക്കുകയും ചെയ്യുക.

ബെഞ്ച് പ്രെസ്സ്

bench press- Exercises-for-Diabetes-Control

ബെഞ്ച് പ്രെസ്സ് എന്ന വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പേശികൾ ബലപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സാദിക്കും. ഇത് നിങ്ങളെ കൂടുതൽ ആരോഗ്യവാന്മാരാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ബെഞ്ച് പ്രെസ്സ് എങ്ങനെ ചെയ്യാം എന്ന് ഇതാ നോക്കൂ- ഒരു ബെഞ്ചിൽ മലർന്നു കിടന്ന് ഇരു പാദങ്ങളും തറയിൽ ഉറപ്പിക്കുക. കൈകളിൽ ബാർബെല്ലുകൾ പിടിക്കുക.

ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്ത് ബാർബെൽ ഉയർത്തുക അത് കഴിഞ്ഞിട്ട് ബാർബെൽ താഴ്ത്തി ശ്വാസം പുറത്തേക്ക് വിടുക. അതിനു ശേഷം ബാർബെൽ നെഞ്ചോടൊപ്പം കൊണ്ടുവന്ന് തള്ളി തിരിച്ച് പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുക. ഈ വ്യായാമം എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

ഇത് രണ്ടും കൂടാതെ നടത്തം, ജോഗ്ഗിങ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ഗ്ലൂക്കോസിൻറ്റെ അളവ് നിയന്ത്രിക്കുന്നത് വഴി പ്രമേഹത്തിനെതിരെ പോരാടാൻ സഹായിക്കുന്നു പ്രമേഹത്തിനെ പറ്റി എന്ത് സംശയമുണ്ടെങ്കിലും ഒരു എൻഡോക്രൈനോളജിസ്റ്റിനോട് ചോദിക്കുക.

വ്യായാമം ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Workout for diabetes patients

വ്യായാമം ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ടതായുള്ള കുറച്ച് കാര്യങ്ങളുണ്ട്. അത് എന്തെല്ലാമാണെന്ന് ഇതാ നോക്കൂ

  • വ്യായാമങ്ങൾ ചെയ്യുന്നതിനിടയിൽ വേദനകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ നിർത്തുക. കാരണം പേശികൾക്കും സന്ധികൾക്കുമൊക്കെ പരുക്കായാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും.
  • വ്യായാമം ചെയ്യാൻ തുടങ്ങുന്നതിന് മുമ്പും ശേഷവും ബ്ലഡ് ഷുഗർ പരിശോധിക്കുക.
  • ബ്ലഡ് ഷുഗർ നില അപകടകരമായ നിലയിൽ താഴ്ന്നാൽ കഴിക്കാൻ വേണ്ടി എപ്പോഴും കയ്യിൽ എന്തെങ്കിലും ലഖു ഭക്ഷണം കഴുതുക

നിങ്ങൾ എന്ത് വ്യായാമം ചെയ്താലും ഡോക്ടറുടെ അനുവാദത്തോടുകൂടി മാത്രമേ ചെയ്യാൻ പാടുള്ളു. വ്യായാമത്തോടൊപ്പം പോഷകാഹാരങ്ങൾ കഴിക്കുക. പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ലാത്തതായ ഒരുപാട് ഭക്ഷണങ്ങളും പാനീയങ്ങളുമുണ്ട് അതേതെല്ലാമാണെന്ന് ഒരു ഡോക്ടറിനോട് ചോദിച്ച് മനസ്സിലാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here