ശരീരഭാരം കുറയ്ക്കാൻ ലിക്വിഡ് ഡയറ്റ് സഹായിക്കുമോ?

0
19692
liquid deit for weight loss

എത്ര ശ്രമിച്ചിട്ടും അമിത വണ്ണം കുറയുന്നില്ല എന്ന് പരാതി പറയുന്നവരാണ് നമ്മളിൽ പലരും. അതിന് വേണ്ടി ദിവസേന ജിമ്മിൽ പോകാറുണ്ട് കൂടാതെ കീറ്റോ ഡയറ്റ്, പാലിയോ ഡയറ്റ്, ഇൻറ്റർമിറ്റൻറ്റ് ഫാസ്റ്റിംഗ്, മെഡിറ്ററേനിയൻ ഡയറ്റ് പോലെയുള്ള ധാരാളം ഡയറ്റ് പ്ലാനുകൾ ശ്രമിക്കാറുണ്ട്. ഇത് പോലെ തന്നെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വിദ്യയാണ് ലിക്വിഡ് ഡയറ്റ്.

ലിക്വിഡ് ഡയറ്റ് പ്ലാൻ എന്നാൽ എന്ത്?

പാനീയങ്ങളുടെ സഹായത്തോടെ അമിത വണ്ണം കുറച്ച് ശരീര ആകൃതി നിലനിർത്താനുള്ള ലളിതമായ വഴികളിൽ മികച്ചതാണ് ലിക്വിഡ് ഡയറ്റ്. ചില മെഡിക്കൽ നടപടിക്രമങ്ങൾക്ക് മുമ്പ് അല്ലെങ്കിൽ നിങ്ങൾക്ക് ദഹന പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ ഡോക്ടർ ലിക്വിഡ് ഡയറ്റ് നിർദ്ദേശിച്ചേക്കാം. ലിക്വിഡ് ഡയറ്റിന് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളൊന്നും ചിലപ്പോൾ നൽകാൻ കഴിയില്ല അതിനാൽ അത് ഒരുപാട് നാൾ തുടർച്ചയായി ചെയ്യരുത്. ദ്രാവക ഭക്ഷണങ്ങളിൽ സാധാരണ കലോറികൾ കുറവാണ് അതിനാൽ ഇത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കും. ഇതിനോടൊപ്പം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനുമൊക്കെ ലിക്വിഡ് ഡയറ്റ് നിങ്ങളെ സഹായിക്കുന്നു.

ലിക്വിഡ് ഡയറ്റിൻറ്റെ ഗുണങ്ങളും, കഴിക്കേണ്ടതായ ഭക്ഷണങ്ങളും, പാർശ്വ ഫലങ്ങളുമൊക്കെ എന്തെല്ലാമാണെന്ന് അറിയുന്നതിനുവേണ്ടി ഇതാ വായിച്ച് നോക്കൂ.

ലിക്വിഡ് ഡയറ്റിൻറ്റെ ഗുണങ്ങൾ

ലിക്വിഡ് ഡയറ്റിന് ശരീര ഭാരം കുറയ്ക്കുന്നതിനോടൊപ്പം മറ്റൊരുപാട് ഗുണങ്ങളുണ്ട്. ഇവ ദഹനത്തിന് വേണ്ടി സഹായിക്കുന്നു. ദ്രാവക ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള ഫൈബറും വെള്ളവുമൊക്കെ നിങ്ങളുടെ വയറ്റിൽ കൂടുതൽ നേരം നിലനിർത്തുന്നതിനോടൊപ്പം അമിത വിശപ്പ് ഇല്ലാതാക്കും. ഇവ നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൂടാതെ ശരീരം വേഗത്തിൽ കലോറി കത്തിക്കുകയും ചെയ്യുന്നു. ഇതൊക്കെ കൂടാതെ ലിക്വിഡ് ഡയറ്റിന് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് നോക്കൂ:

  • ചർമത്തിൻറ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.
  • വായയിൽ കാൻസർ ഉള്ളവർക്ക് ഇത് ഉപയോഗപ്രദമാകും.
  • വയറിലെ അൾസർ കുറയ്ക്കാൻ സഹായിക്കും.
  • ശരീരത്തിലെ വിഷവസ്തുക്കൾ പുറത്തുകളയാൻ സഹായിക്കും.
  • സർജറി കഴിഞ്ഞവരിൽ കട്ടിയുള്ള ആഹാരം കഴിക്കാൻ പറ്റാത്തവർക്ക് ഉപയോഗപ്രദമാകും.

എന്തെല്ലാം കഴിക്കാം?

ശരീരഭാരം കുറയ്ക്കാൻ ലിക്വിഡ് ഡയറ്റ് സഹായിക്കുമോ?
  • വെള്ളം
  • ജൂസുകൾ
  • സ്മൂതി
  • ഐസ് ക്രീം
  • യോഗർട്ട്
  • സൂപ്പ്
  • കാപ്പി
  • ചായ
  • തേൻ
  • മിൽക്ക് ഷേക്ക്
  • പുഡ്ഡിംഗ്
ലിക്വിഡ് ഡയറ്റിൻറ്റെ ഗുണങ്ങൾ

ലിക്വിഡ് ഡയറ്റിൻറ്റെ പാർശ്വ ഫലങ്ങൾ

തുടർച്ചയായി ദ്രാവക ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നതിന് ഒരുപാട് പാർശ്വഫലങ്ങളുണ്ട്. അതെന്തെല്ലാമാണെന്ന് ഇതാ വായിക്കൂ:

  • നിങ്ങളുടെ പ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്
  • തല കറക്കം, അമിത ക്ഷീണം എന്നിവ അനുഭവപ്പെടും
  • അസ്ഥികളെ ദുർബലപ്പെടുത്തുന്നു
  • തലച്ചോറിൻറ്റെ പ്രവർത്തനം തടയുന്നു

ഇതുകൊണ്ട് നിങ്ങൾ ഡോക്ടറിനോട് അഭിപ്രായം ചോദിച്ചിട്ട് മാത്രമേ ലിക്വിഡ് ഡയറ്റ് ചെയ്യാൻ പാടൊള്ളു. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

app download

താഴെ പറയുന്ന വിഭാഗത്തിലുള്ളവർ ലിക്വിഡ് ഡയറ്റ് ചെയ്യാൻ പാടില്ല:

  • ഗർഭിണികൾ
  • മുലയൂട്ടുന്നവർ
  • മുതിർന്നവർ

നിങ്ങൾക്ക് ഭക്ഷണ കാര്യങ്ങളെ പറ്റി എന്ത് സംശയമുണ്ടെങ്കിലും ഒരു ഡയറ്റിഷനോട് ചോദിക്കാൻ മടി കാണിക്കരുത്

ശരീരഭാരം കൂട്ടണോ?

ഇവ കഴിച്ചാൽ മതി

LEAVE A REPLY

Please enter your comment!
Please enter your name here