ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം?

0
25871
ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാ

ഗ്യാസ് ട്രബിൾ എന്ന ബുദ്ധിമുട്ട് ജീവിതത്തിൽ അനുഭിക്കാത്തതായിട്ട് ആരും കാണില്ല. ദഹനനാളത്തിൽ അധികം വായു ശേഖരിക്കപ്പെടുമ്പോഴാണ് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഏമ്പക്കം, വയർ വേദന, വയർ വീർത്തു വരിക, കീഴ് വായു, നെഞ്ചെരിച്ചില്‍ തുടങ്ങിയവയെല്ലാം ഇത് കാരണമുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സാധിക്കും.

ഗ്യാസ്ട്രിക് പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ അതിതീവ്രമായാൽ ഒരു ഡോക്ടറിനെ അത്യാവശ്യമായി കാണുക. ഇതിന് വേണ്ടി ആശുപത്രിയിൽ പോകണമെന്നില്ല നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

ഗ്യാസ്ട്രിക് പ്രശ്നങ്ങൾ നിയന്ത്രിക്കാനുള്ള വഴികൾ

 • ഭക്ഷണത്തിന് അര മണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിക്കുക. ഇത് അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ സഹായിക്കുകയും ദഹനം കൂടുതൽ എളുപ്പമാക്കി ഗ്യാസ്ട്രിക് പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു.
 • കൂടാതെ ഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷം വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത് കാരണം പോഷകങ്ങൾ ആഗിരണം ചെയ്യാൻ ഇത് ശരീരത്തെ സഹായിക്കുന്നു.
 • ഗ്യാസ് പ്രശ്‌നമുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ചില ഭക്ഷണങ്ങൾ ഗ്യാസ്ട്രിക് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. അത് ഏതെല്ലാമാണെന്ന് മനസ്സിലാക്കി ഒഴിവാക്കാൻ ശ്രമിക്കുക. ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് ഇതാ നോക്കൂ:
 • കാബ്ബേജ്
 • ബ്രോക്കോളി
 • ധാന്യങ്ങൾ
 • ബീൻസ്
 • പാൽ
 • ചീസ്
 • സോഡ
 • കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ
 • പതുക്കെ തിന്നുകയും കുടിക്കുകയും ചെയ്യുക. ഇത് ദഹനത്തിന് സഹായിക്കുകയും ദഹന സംബന്ധമായ മറ്റു പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
 • ഭക്ഷണത്തിന് ശേഷം നടക്കാൻ ശ്രമിക്കുക. ഇത് ചെയ്താൽ ദഹനം എളുപ്പമാകും. കൂടാതെ നെഞ്ചെരിച്ചില്‍, മലബന്ധം, ഗ്യാസ് ട്രബിൾ പോലുള്ള ബുദ്ധിമുട്ടുകൾ വരാതിരിക്കാൻ സഹായിക്കുന്നു.
 • ഫുഡ് ജേർണൽ എഴുതുക. നിങ്ങൾ ദിവസവും കുടിക്കുന്നതും കഴിക്കുന്നതുമായ എല്ലാം ഒരു ബുക്കിൽ അല്ലെങ്കിൽ ഡയറിയിൽ എഴുതുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാൻ സഹായിക്കും.

ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള ആയുർവേദ പരിഹാരങ്ങൾ

ഗ്യാസ്ട്രിക് പ്രശ്നങ്ങൾ പരിഹരിക്കാൻ ആയുർവേദം അലോപത്തിയേക്കാൾ മികച്ചതാണ്. പാർശ്വഫലങ്ങളൊന്നുമില്ലാതെ നിങ്ങളുടെ അസ്വസ്ഥതകൾ മാറ്റാൻ ആയുർവേദം സഹായിക്കും. ഗ്യാസ് ട്രബിളിൽ നിന്ന് ആശ്വാസം നൽകുന്ന ആയുർവേദ ഔഷധങ്ങൾ ഏതെല്ലാമാണെന്ന് ഇതാ നോക്കൂ:

 • ത്രിഫല
ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം

അര ടീസ്പൂൺ ത്രിഫല 5-10 മിനിട്ട് വെള്ളത്തിൽ തിളപ്പിക്കുക, ശേഷം ഉറങ്ങുന്നതിന് മുന്നേ കുടിക്കുക. ശ്രദ്ധിക്കുക, ഇത് കുടിക്കുമ്പോൾ ത്രിഫലയുടെ അളവ് കൂടാൻ പാടില്ല.

 • ജീരകം
ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം

ജീരക വെള്ളം കുടിക്കുന്നത് ഗ്യാസ് കാരണം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും മികച്ച ഒരു പരിഹാരമാണ്. ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന അവശ്യ എണ്ണകൾ ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിന് സഹായിക്കുകയും അധിക വാതകം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

 • ഹീംഗ്
ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം

ഹീംഗ് വയറ്റിലുള്ള ബാക്റ്റീരിയയുടെ വളർച്ച തടയുന്ന ഒരു ആൻറ്റി ഫ്ലാറ്റുലെൻറ്റായിട്ട് പ്രവർത്തിക്കുന്നു. അര ടീസ്പൂൺ ഹീംഗ് ഇളം ചൂടുവെള്ളം ചേർത്ത് കുടിച്ചാൽ ഗ്യാസ് പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.

 • അജ്വെയ്ൻ
ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം

അജ്വയ്‌നിൽ തൈമോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അവ ദഹനത്തിന് വേണ്ടി സഹായിക്കുന്നു. അര ടീസ്പൂൺ അജ്വെയ്ൻ വെള്ളത്തിനോടപ്പം കഴിക്കുക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ്

ഈ ആയുർവേദ ഔഷധങ്ങൾ കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറിനോട് ചോദിക്കുക. ഗ്യാസ് കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില സമയങ്ങളിൽ വേദനാജനകമാണ്, എന്നാൽ മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ കൃത്യമായി ചെയ്താൽ അതിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ ആശ്വാസം ലഭിക്കും.

app download - quikdr

LEAVE A REPLY

Please enter your comment!
Please enter your name here