നിങ്ങളുടെ ഊർജ്ജത്തെ ബാധിക്കുന്ന ചില ഭക്ഷണങ്ങൾ

0
19859
foods-that-can-drain-energy

മനുഷ്യരിൽ ഊർജ്ജനില ഉയരുകയും കുറയുകയും ചെയ്യുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. ഉറക്ക രീതി, സമ്മർദ്ദ നില, ശാരീരിക പ്രവർത്തനം, ഭക്ഷണ രീതി എന്നിവയെല്ലാം നമ്മളിൽ ഉണ്ടാകുന്ന ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാണ്.

പോഷകങ്ങളോടൊപ്പം ശരീരത്തിന് ആവശ്യകരമായ ഊർജ്ജം നേടാനുമാണ് സാധാരണ ഗതിയിൽ നമ്മൾ ഭക്ഷണം കഴിക്കുന്നത്. പക്ഷേ, അറിയാതെ തന്നെ ചില ഭക്ഷണങ്ങൾ നമ്മുടെ ഉർജ്ജനിലയെ ബാധിക്കുന്നു എന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്.

ഊർജ്ജം ഇല്ലാതാക്കുന്ന ഭക്ഷണങ്ങൾ

കാപ്പി

foods-that-can-drain-energy-tea

ക്ഷീണം അനുഭവപ്പെടുമ്പോൾ നമ്മളിൽ പലവരും ആശ്രയിക്കുന്ന ഒന്നാണ് കാപ്പി. ഇതിൽ അടങ്ങിയിട്ടുള്ള കഫീൻ എന്ന ഘടകം താൽക്കാലികമായി ഉർജ്ജനില വർധിപ്പിക്കാനും മസ്തിഷ്ക്കം നന്നായി പ്രവർത്തിക്കാനും സഹായിക്കുന്നു.

പക്ഷേ പതിവായി കാപ്പി കുടിച്ചാൽ നിങ്ങളുടെ ഉറക്കത്തിൻറ്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും കാലക്രമേണ നിങ്ങളുടെ ഊർജ്ജം കുറയ്ക്കുകയും ചെയ്യുന്നു.

പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ

foods-that-can-drain-energy-sugar rich

ധാന്യങ്ങൾ, തൈര്, സോഡകൾ, ലഘുഭക്ഷണങ്ങൾ, മറ്റ് പാക്കേജുചെയ്ത ഭക്ഷണങ്ങൾ തുടങ്ങിയവയിൽ കാണപ്പെടുന്ന സംസ്കരിച്ച പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമായേക്കാം. പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവിനൊപ്പം ശരീരത്തിലെ ഊർജ്ജം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.


നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക, കൂടാതെ ഊർജ്ജനില വർധിപ്പിക്കുന്നതിന് വേണ്ടി മറ്റ് പോഷകങ്ങൾ അടങ്ങിയിട്ടുള്ള പഴങ്ങൾ പോലുള്ള പ്രകൃതിദത്ത ഉറവിടങ്ങളെ ആശ്രയിക്കുക. ഓറഞ്ച് ശരീരത്തിലെ ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുന്ന ജലാംശം നിറഞ്ഞ പഴവർഗ്ഗമാണ്.

നിങ്ങൾക്ക് ശരീരത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ചെയ്യാൻ എന്തെല്ലാം കഴിക്കണമെന്ന് തീരുമാനിക്കാൻ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്. അതിന് വേണ്ടി ആശുപത്രിയിൽ പോകണമെന്നില്ല, നിങ്ങൾക്ക് വീട്ടിലിരുന്ന് ഓൺലൈനിൽ കൂടി ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

മദ്യം

മദ്യം നിങ്ങളുടെ ഉറക്കത്തിൻറ്റെ ഗുണനിലവാരവും ദൈർഘ്യവും കുറയ്‌ക്കുന്നു. നിങ്ങൾ കഴിക്കുന്ന മദ്യത്തിൻറ്റെ അളവിനെ ആശ്രയിച്ച്, അടുത്ത ദിവസം രാവിലെ ഉറക്കക്കുറവ് അനുഭവപ്പെടുന്നതിലൂടെ ഇത് നിങ്ങളുടെ ഊർജ്ജം ഇല്ലാതാക്കും. അതിനാൽ, മിതമായ അളവിൽ മദ്യം ഉപയോഗിക്കുക.

ജങ്ക് ഫുഡ്

foods-that-can-drain-energy- junk food

കുറഞ്ഞ അളവിൽ പോഷകങ്ങളും കൂടിയ അളവിൽ കൊഴുപ്പും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ജങ്ക് ഫുഡ്സ്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ നിങ്ങളുടെ ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിന് സഹായകരമാകുന്നു, പക്ഷേ ജങ്ക് ഫുഡ് അഥവാ ഫാസ്റ്റ് ഫുഡ് ഇടയ്ക്കിടെ കഴിക്കുന്നത് ഇവയെ നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കും.

ഇതുപോലുള്ള കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ വയർ വേഗം നിറഞ്ഞ പോലുള്ള തോന്നൽ ഉണ്ടായേക്കാം കൂടാതെ നിങ്ങളുടെ ഊർജ്ജ നില കുറക്കുകയും ചെയ്യുന്നു.

സംസ്കരിച്ച ധാന്യങ്ങൾ

ധാന്യങ്ങൾ കാർബണുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇവ ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. പക്ഷേ, വൈറ്റ് പാസ്ത, വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ് പോലുള്ള സംസ്കരിച്ച ധാന്യങ്ങൾ നിങ്ങളുടെ ഉർജ്ജനിലയെ വേഗത്തിൽ നശിപ്പിച്ചേക്കാം. കാരണം, സംസ്കരിച്ച ധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള നാരുകളുടെ അളവ് കുറവാണ്.

അതിനാൽ, ഇവ രക്തത്തിലെ പഞ്ചസാരയുടെയും ഇന്സുലിൻറ്റെയും അളവ് വേഗത്തിൽ വർധിപ്പിക്കുന്നു. നിങ്ങൾ എന്തെല്ലാം കഴിക്കുകയും കുടിക്കുകയും ചെയ്യുന്നു എന്നുള്ളത് നിങ്ങളുടെ മാനസിക നിലയെയും ദൈനം ദിന പ്രവർത്തനങ്ങൾ ചെയ്യാനുള്ള ആരോഗ്യത്തെയും ബാധിക്കുന്നു.

ശരീരത്തിലെ ഉർജ്ജനില നിങ്ങൾക്ക് വർദ്ധിപ്പിക്കണമെങ്കിൽ മുകളിൽ പറഞ്ഞിട്ടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും പൂർണമായും ഒഴിവാക്കുക. പകരം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങളും പഴങ്ങളുമൊക്കെ കഴിക്കുക. ഇത് നിങ്ങളുടെ ശരീരം ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കും.

നിങ്ങൾക്ക് പ്രതിരോധ ശേഷി കുറവാണെങ്കിൽ ശരീരത്തിൻറ്റെ ഊർജ്ജം നിലനിർത്തുന്നത് പ്രയാസകരമായ കാര്യമായേക്കാം. അതിനാൽ തന്നെ പ്രതിരോധ ശക്തി കൂട്ടാൻ ഔഷധ ചായകൾ കുടിക്കുക. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് എന്ത് സംശയമുണ്ടെങ്കിലും ഒരു ഡോക്ടറിനോട് ചോദിക്കാൻ മടിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here