ഹൈപ്പോതൈറോയ്ഡിസം ഉള്ളവർക്ക് വേണ്ടിയുള്ള ശരിയായ ഭക്ഷണങ്ങൾ

0
19722
foods to avoid with hypothyroidism

ശരീര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തൈറോയ്ഡ് ഗ്രന്ഥി വേണ്ടത്ര തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കാത്ത അവസ്ഥയെയാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്. വേണ്ടത്ര തൈറോയ്ഡ് ഹോർമോണുകളില്ലാതെ നിങ്ങളുടെ ശരീരത്തിൻറ്റെ പല പ്രവർത്തനങ്ങളും മന്ദഗതിയിലാകുന്നു.

ആദ്യഘട്ടത്തിൽ ഹൈപ്പോതൈറോയിഡിസത്തിന് ശ്രദ്ധേയമായ ലക്ഷണങ്ങളുണ്ടാകില്ല. കാലക്രമേണ, ഇത് അമിതവണ്ണം, സന്ധി വേദന, വന്ധ്യത, ഹൃദ്രോഗം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

ഹൈപ്പോതൈറോയ്ഡിസത്തിൻറ്റെ ലക്ഷണങ്ങൾ

  • ക്ഷീണം
  • അമിത വണ്ണം
  • വിഷാദം
  • മലബന്ധം
  • അസ്ഥികളിലും പേശികളിലും വേദന
  • തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ
  • ക്രമരഹിതമായ ആർത്തവം
  • ഫെർട്ടിലിറ്റി പ്രശ്നങ്ങൾ

ഈ ലക്ഷണങ്ങളിൽ പലതും സാധാരണമാണ്. കൂടാതെ ഈ ലക്ഷണങ്ങളുടെ കാരണം എല്ലായെപ്പോഴും തൈറോയ്ഡ് സംബന്ധമായ അസുഖം ആവണമെന്നില്ല. നിങ്ങൾക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ സ്ഥിരമായി ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറിനെ കാണുക. ഓൺലൈനിൽ കൂടിയും നിങ്ങൾക്ക് ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

app download

ഹൈപ്പോതൈറോയ്ഡിസം ഉള്ളവർ കഴിക്കേണ്ടത് എന്തെല്ലാം?

foods to avoid with hypothyroidism - QuikDr
  • പച്ചക്കറികൾ- എല്ലാ തരം പച്ചക്കറികളും കഴിക്കാം, പക്ഷേ, കാബ്ബേജ്, ചീര, ബ്രോക്കോളി പോലുള്ളവ മിതമായ അളവിൽ കഴിക്കുക.
  • ഫ്രൂട്ട്സ്- ഓറഞ്ച്, പഴം, പൈൻആപ്പിൾ, ബെറി, ആപ്പിൾ തുടങ്ങിയ എല്ലാ ഫ്രൂട്സും കഴിക്കാവുന്നതാണ്.
  • മുട്ട– മുട്ടയുടെ മഞ്ഞയിൽ സെലെനിയം അടങ്ങിയിട്ടുണ്ട് കൂടാതെ അതിൻറ്റെ വെള്ളയിൽ ധാരാളം പ്രോട്ടീനും ഉണ്ട്. അതിനാൽ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.
  • മാംസം- കോഴിയിറച്ചി, പോത്തിറച്ചി, ആട്ടിറച്ചി തുടങ്ങിയവയെല്ലാം കഴിക്കാവുന്നതാണ്.
  • മത്സ്യം– എല്ലാ തരം മത്സ്യങ്ങളും കഴിക്കാവുന്നതാണ്
  • പാലുൽപ്പന്നങ്ങൾ- ചീസ്, തൈര്, പാൽ എന്നിവയൊക്കെ കഴിക്കാം

മെലിഞ്ഞിരിക്കുന്നവർക്ക് ആരോഗ്യകരമായ വണ്ണം വെക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഇവയെല്ലാം. ഹൈപ്പോതൈറോയ്ഡിസത്തിന് അങ്ങനെ പ്രത്യേകിച്ച് ഡയറ്റ് ഇല്ല. എന്നാൽ നല്ല സമീകൃത ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. പക്ഷേ, നിങ്ങൾ പരിമിതപ്പെടുത്തേണ്ടത് അല്ലെങ്കിൽ പൂർണമായി ഒഴിവാക്കേണ്ടതായ കുറച്ച് ഭക്ഷണങ്ങളുണ്ട്, കാരണം അവ നിങ്ങളുടെ തൈറോയ്ഡ് ഹോർമോൺ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ബാധിക്കും.

എന്തെല്ലാം ഒഴിവാക്കണം?

  • അയഡിൻ
  • സോയ
  • മദ്യം
  • ഗ്ലുട്ടൻ
  • അയൺ
  • കാൽസ്യം
  • ജങ്ക് ഫുഡ്

ഈ പറഞ്ഞിട്ടുള്ളവയൊക്കെ ഭക്ഷണത്തിൽനിന്നും പരിമിതപ്പെടുത്തുക അല്ലെങ്കിൽ ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here