നിങ്ങളുടെ കുഞ്ഞ് രാത്രി എന്തുകൊണ്ട് ഉറങ്ങുന്നില്ല?

0
5566
causes of lack of sleep in babies

കുട്ടികളിലെ സ്ഥിരമായ ഉറക്കമില്ലായ്മ പല കാരണങ്ങളാൽ ഉണ്ടാകാം. സാധാരണഗതിയിൽ കുഞ്ഞുങ്ങൾക്ക് പ്രതിദിനം ഏകദേശം 14 മണിക്കൂർ (അല്ലെങ്കിൽ കൂടുതൽ) ഉറക്കം ആവശ്യമാണ്.

കുഞ്ഞുങ്ങളിൽ ഒന്നോ രണ്ടോ രാത്രികൾ ഉറക്കമില്ലായ്മ സാധാരണ ഗൗരവമുള്ളതല്ല, എന്നാൽ സ്ഥിരമായ ഉറക്കമില്ലായ്മ ഉണ്ടെങ്കിൽ അവയുടെ അടിസ്‌ഥാന കാരണം മാതാപിതാക്കൾ കണ്ടെത്തേണ്ടതാണ്.

കുഞ്ഞുങ്ങളിലെ ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങൾ

 • പാൽ അല്ലെങ്കിൽ മറ്റു ഭക്ഷണ അല്ലെർജികൾ
 • വിശപ്പ്
 • പോഷകക്കുറവ്
 • ശ്വാസ തടസ്സം പോലെയുള്ള ബുദ്ധിമുട്ടുകൾ
 • പല്ലുകൾ കിളിക്കുന്നതിൻറ്റെ വേദന
 • ചുമ, തുമ്മൽ പോലെയുള്ള അസുഖങ്ങൾ
 • കിടത്തയുടെ രീതി

ഉറക്കമില്ലായ്മയ്‌ക്കൊപ്പം കുഞ്ഞുങ്ങളിൽ കരച്ചിൽ, അസ്വസ്ഥത, കോപം എന്നിവ ഉൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളുണ്ടാകാം.

നിങ്ങളുടെ കുഞ്ഞിന് ഈ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് തോന്നിയാൽ ഒരു ഡോക്ടറിനെ കാണേണ്ടതാണ്.

കുഞ്ഞുങ്ങൾക്ക് ഉറക്കം കിട്ടാൻ എളുപ്പ മാർഗങ്ങൾ

കുഞ്ഞുങ്ങൾക്ക് ഉറക്കം കിട്ടാൻ എളുപ്പ മാർഗങ്ങൾ

കുഞ്ഞുങ്ങളുടെ ഉറക്കമില്ലായിമയുടെ കാരണങ്ങൾ കണ്ടെത്തുന്നത് എല്ലായെപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽ നിങ്ങളുടെ കുട്ടികൾ സുഖമായി ഉറങ്ങാൻ വേണ്ടി നിങ്ങൾ എന്തെല്ലാം ചെയ്യണെമെന്ന് ഇതാ നോക്കു:

 • പകലും രാത്രിയും തമ്മിൽ വേർതിരിച്ചറിയാൻ കുഞ്ഞിനെ സഹായിക്കുന്നതിന് നിങ്ങൾക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്- പകൽ ഉറക്കത്തെ മൂന്ന് മണിക്കൂറായി പരിമിതപ്പെടുത്തുക, പകലും രാത്രിയും തമ്മിൽ വ്യക്തമായ വേർതിരിവ് ഉണ്ടാക്കുക

(കുഞ്ഞിൻറ്റെ മുറിയിൽ രാത്രി ഉറങ്ങുന്ന സമയം വെളിച്ചം കാണാതിരിക്കുക, രാത്രികാലങ്ങളിൽ ടിവി ഓണാക്കുന്നത് ഒഴിവാക്കുക, കൃത്യ സമയത്തിന് അവർക്ക് പാൽ കൊടുക്കുക്ക)

causes of sleeplessness in babies
 • നിങ്ങളുടെ കുഞ്ഞിന് ആവശ്യമുള്ള ഭക്ഷണം കൊടുക്കണം.

കൈകുഞ്ഞാണെങ്കിൽ അവർക്ക് ആവശ്യമുള്ള പാലും അഞ്ച് മാസമോ അതില്‍ കൂടുതലോ പ്രായമുണ്ടെങ്കില്‍, കുഞ്ഞിന് കട്ടിയുള്ള ഭക്ഷണവും ആവശ്യത്തിന് അനുസരിച്ച് നൽകണം. ഇല്ലെങ്കിൽ അവര്‍ നന്നായി രാത്രി ഉറങ്ങുകയില്ല.

കുഞ്ഞുങ്ങൾ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും അവർക്ക് ഭക്ഷണം കൊടുക്കുക കാരണം അവർ ഉറങ്ങുന്നതിൻറ്റെ തൊട്ടുമുന്നെ ഭക്ഷണം കൊടുത്താൽ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം.

 • ഉറങ്ങുന്നതിൻറ്റെ മുൻപായിട്ട് കുഞ്ഞുങ്ങളെ കുളിപ്പിക്കുക. അതിന് ശേഷം നല്ലൊരു മോയ്‌സ്‌ട്രൈസർ പുരട്ടിക്കൊടുക്കുക. ഇത് കുഞ്ഞുങ്ങളെ സുഖമായി ഉറങ്ങാൻ സഹായിക്കും.

ഒരുപാട് ശബ്‌ദമുള്ള ഒരു അന്തരീക്ഷത്തിൽ കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ശബ്ദമില്ലാത്ത ഒരു അന്തരീക്ഷത്തിൽ അവരെ ഉറക്കുന്നതായിരിക്കും നല്ലത്. ഇതിനോടൊപ്പം തന്നെ ഒരുപാട് ചൂടും ഒരുപാട് തണുപ്പും ഉള്ള അന്തരീക്ഷത്തിൽ അവരെ കിടത്താൻ പാടില്ല.

 • കുഞ്ഞുങ്ങൾ സുഖമായി ഉറങ്ങുന്നതിൻറ്റെ മറ്റൊരു പ്രധാന ഘടകം അവരുടെ വസ്ത്രമാണ്. കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ വേണം കുഞ്ഞുങ്ങളെ ധരിപ്പിക്കാൻ. കോട്ടൺ വസ്ത്രങ്ങൾ ആയിരിക്കുംഏറ്റവും മികച്ചത്.
 • കുഞ്ഞുങ്ങളെ നിർബന്ധിച്ച് കിടത്തിയുറക്കാൻ ഒരിക്കലും ശ്രമിക്കരുത്. ഉറങ്ങാൻ വേണ്ടി അവരെ കട്ടിലിൽ കിടത്തി കഴിഞ്ഞാൽ അല്പസമയം കുഞ്ഞുങ്ങളായിട്ട് സംസാരിക്കുക, പാട്ടുപാടിക്കൊടുക്കുകയുമൊക്കെ ചെയ്തത് അവരെ സന്തോഷകരമായിട്ട് ഉറക്കുക.
 • നിങ്ങളുടെ കുട്ടികളെ എല്ലാദിവസവും കൃത്യമായ ഒരു സമയത്ത്‌ ഉറക്കുക. ആദ്യം കുറച്ച് ദിവസം ബുദ്ധിമുട്ട് ആയിട്ട് തോന്നുവെങ്കിലും ഒരു ആഴ്ച്ച കഴിയുമ്പോ ശെരിയായിക്കോളും.

മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി ചെയ്തിട്ടും നിങ്ങളുടെ കുഞ്ഞിന് ഉറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ അത്യാവശ്യമായി ഒരു ഡോക്ടറിനെ കണ്ട് സംസാരിക്കേണ്ടതാണ്.

നിങ്ങൾക്ക് ആശുപത്രിയിൽ പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനിൽ കൂടി ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

App download-QuikDr

LEAVE A REPLY

Please enter your comment!
Please enter your name here