തൈറോയ്‌ഡ് കാൻസറിൻറ്റെ ലക്ഷണങ്ങളും അവയുടെ കാരണങ്ങളും

0
20522
തൈറോയ്‌ഡ് കാൻസർ: ലക്ഷണങ്ങൾ | ഉത്തമമായ ചികിത്സ

തൈറോയ്‌ഡ് ഹോർമോണിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും മനുഷ്യ ശരീരത്തിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒന്നാണ് തൈറോയ്‌ഡ് കാൻസർ. മറ്റെല്ലാം കാൻസറുകളെ പോലെ തുടക്കത്തിൽ ചികിത്സിച്ചാൽ ഭേദമാകുന്ന ഒരു അസുഖമാണ് ഇത്.

തൈറോയ്‌ഡ് കാൻസർ സ്ത്രീകളിലാണ് വരാൻ സാധ്യത കൂടുതലുള്ളത്. ഇത് 4 തരത്തിൽ ഉണ്ട് – പാപ്പിലറി തൈറോയിഡ് കാൻസർ, ഫോളിക്കുലാർ തൈറോയ്‌ഡ് കാൻസർ, മെഡുല്ലറി തൈറോയ്‌ഡ്‌ കാൻസർ. ഇവയിൽ പാപ്പിലറി കാൻസറാണ് കൂടുതലും കണ്ടുവരുന്നത്.

തൈറോയ്‌ഡ് കാൻസറിൻറ്റെ കാരണങ്ങൾ

തൈറോയ്‌ഡ് കാൻസറിൻറ്റെ കാരണങ്ങൾ
  • പാരമ്പര്യം (കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും തൈറോയ്‌ഡ് കാൻസർ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യതയുണ്ട്)
  • റേഡിയേഷൻ
  • തൈറോയ്‌ഡിറ്റിസ് അല്ലെങ്കിൽ ഗോയ്റ്റർ പോലുള്ള അവസ്ഥ
  • അമിത വണ്ണം
  • അക്രോമെഗാലി (ശരീരം അമിതമായി ഗ്രോത്ത് ഹോർമോൺ ഉൽപാദിപ്പിക്കുന്ന അവസ്ഥ)
  • ഫമിലിയൽ അഡിനോമെറ്റസ്‌ പോളിപോസിസ്

തൈറോയ്‌ഡ് കാൻസറിൻറ്റെ ലക്ഷണങ്ങൾ

  • ശബ്ദത്തിൽ വ്യത്യാസം
  • ഭക്ഷണം വിഴുങ്ങാൻ പ്രയാസം
  • കഴുത്തിലും തൊണ്ടയിലും വേദന
  • കഴുത്തിൽ മുഴ കാണപ്പെടുക

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറിനോട് സംസാരിക്കേണ്ടതാണ്. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
തൈറോയ്‌ഡ് സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ഭക്ഷണ രീതികളിലും ജീവിത ശൈലിയിലുമെല്ലാം ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. അയഡിൻ, സിങ്ക്, സെലീനിയം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക.

എണ്ണമയമുള്ള ഭക്ഷണങ്ങൾ, കാബ്ബേജ്, ബ്രോക്കോളി തുടങ്ങിയവ ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്ന ഭക്ഷണങ്ങളാണ്. ഇവ കഴിയുന്നതും ഒഴിവാക്കുക. ഒരു ഡോക്ടറോഡ് അഭിപ്രായം ചോദിച്ച് കഴിക്കാൻ പാടുള്ളതും പാടില്ലാത്തതുമായ ഭക്ഷണങ്ങൾ ഏതാണെന്ന് അറിയുക.

എങ്ങനെ ചികിത്സിക്കാം?

തൈറോയ്‌ഡ് കാൻസർ: ലക്ഷണങ്ങൾ | ഉത്തമമായ ചികിത്സ

ഇതിൻറ്റെ ചികിത്സ തൈറോയ്‌ഡ് കാൻസറിൻറ്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ചിരിക്കുന്നു. ശരിയായ ചികിത്സ നൽകിയാൽ മിക്യ തൈറോയ്‌ഡ് കാൻസറുകളിൽ നിന്നും മോചനം ലഭിക്കുന്നതാണ്. ചിലവരിൽ ചെറിയ രീതിയിലായിരിക്കും കാൻസർ ഉള്ളത് മാത്രമല്ല മറ്റ് ശരീര അവയവങ്ങളിൽ കാൻസർ പടരാനുള്ള സാധ്യതയും കുറവായിരിക്കും. അവർക്ക് പ്രത്യേകിച്ച് ചികിത്സ വേണ്ടി വരില്ല.

തൈറോയ്‌ഡ് കാൻസർ ഉള്ള മിക്യവരും സർജറി ചെയ്ത് തൈറോയ്‌ഡ് എടുത്ത് കളയുകയാണ് സാധാരണ ചെയ്യാററുള്ളത്. ഇത് ചെയ്യുമ്പോൾ രക്തസ്രാവത്തിനും അണുബാധയ്ക്കും സാധ്യതയുണ്ട്. കൂടാതെ സർജറിക്കിടയിൽ നിങ്ങളുടെ പാരാതൈറോയ്ഡ് ഗ്രന്ഥിക്ക് കേടുപാടുകൾ സംഭവിക്കാം. ഇത് ശരീരത്തിലുള്ള കാൽസ്യം കുറയാൻ ഇടയാക്കും. സർജറിക്ക് ശേഷം നിങ്ങളുടെ വോക്കൽ‌ കോർഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഞരമ്പുകൾ‌ സാധാരണഗതിയിൽ‌ ചിലപ്പോൾ പ്രവർത്തിക്കില്ല, ഇത്‌ വോക്കൽ‌ കോർ‌ഡ് പക്ഷാഘാതം, ശബ്ദ മാറ്റങ്ങൾ‌, ശ്വാസ തടസ്സം തുടങ്ങിയവയ്ക്ക് കാരണമായേക്കാം.

തൈറോയ്‌ഡ് കാൻസർ ചികിത്സിക്കാനുള്ള മറ്റ് വഴികൾ ഏതെല്ലാമാണെന്ന് ഇതാ നോക്കൂ:

തൈറോയ്‌ഡ് കാൻസർ: ലക്ഷണങ്ങൾ | ഉത്തമമായ ചികിത്സ
  • തൈറോയ്‌ഡ് ഹോർമോൺ തെറാപ്പി
  • റേഡിയോആക്റ്റീവ് അയഡിൻ ട്രീറ്റ്മെൻറ്റ്
  • റേഡിയേഷൻ തെറാപ്പി
  • കീമോതെറാപ്പി

തൈറോയ്‌ഡ് കാൻസർ നിങ്ങൾ നിസ്സാരമായി കാണരുത്. സമയത്തിന് ചികിത്സ കിട്ടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളയാണിത്. തൈറോയ്‌ഡ് കാൻസറിനെ പറ്റി എന്ത് സംശയമുണ്ടെങ്കിലും ഒരു ഡോക്ടറിനോട് ചോദിക്കുക.

app download - quikdr

LEAVE A REPLY

Please enter your comment!
Please enter your name here