ഗർഭിണികൾക്ക് വ്യായാമം സുരക്ഷിതമാണോ?

0
20081
guide-for-pregnancy-exercises

ഗർഭാവസ്ഥയിൽ വ്യായാമം ചെയ്യുന്നത് കുഞ്ഞിനും അമ്മയ്ക്കും സുരക്ഷിതമാണോ എന്നുള്ള ചോദ്യം അമ്മമാരാകാൻ പോകുന്ന മിക്യ സ്ത്രീകളിലും സാധാരണയാണ്. എല്ലാവരുടെയും ശരീര പ്രകൃതി ഒരുപോലെ അല്ല. ഗർഭിണിയാണെന്ന് അറിയുമ്പോൾ തന്നെ ഡോക്ടറിനെ കാണുന്നത് നിർബന്ധമായ ഒരു കാര്യമാണ്, ആ സമയത്ത് ഡോക്ടറിനോട് ചോദിക്കുക ഗർഭാവസ്ഥയിൽ വ്യായാമം ചെയ്യുന്നത്കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്. ഡോക്ടർ അനുവദിക്കുകയാണെങ്കിൽ മാത്രം നിങ്ങൾക്ക് വ്യായാമം ചെയ്ത് തുടങ്ങാവുന്നതാണ്.

Book an appointment with online pediatrician consultation in kerala

ഗർഭിണികൾക്ക് ഉത്തമമായ വ്യായാമങ്ങൾ

ഗർഭിണിയായിരിക്കുമ്പോൾ വ്യായാമം ചെയ്യുന്നതിൽ ഒരുപാട് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ സന്ധികളെയും പേശികളെയും ശക്തമാക്കുന്നു. കൂടാതെ ഗർഭിണികളിൽ സാധാരയുണ്ടാകുന്ന മലബന്ധം, ഉറക്കമില്ലായിമ പോലുള്ള അസ്വസ്ഥതകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം തന്നെ ശരീര ആകൃതി നിലനിർത്താനുള്ള ലളിതമായ വഴികൾ കൂടിയാണ് വ്യായാമം. ഗർഭാവസ്ഥയിൽ ഉത്തമമായ വ്യായാമങ്ങൾ ഏതെല്ലാമാണെന്ന് ഇതാ നോക്കൂ:

നടത്തം

guide for pregnancy exercises

ഗർഭിണികൾക്ക് ഏറ്റവും സുരക്ഷിതമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. ഗർഭാവസ്ഥയിൽ നിങ്ങൾക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഒരു മികച്ച മാർഗ്ഗമാണിത്. ഇത് അമ്മയുടെയും കുഞ്ഞിൻറ്റെയും ആരോഗ്യം മെച്ചപ്പെടുത്തും. സാധാരണ ഗർഭധാരണ പരാതികളായ ക്ഷീണം, വെരിക്കോസ് വെയ്ൻ മുതലായവയും നിങ്ങൾക്ക് അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്.

സ്‌ക്വാഡ്സ്

guide for pregnancy exercises

ഗർഭാവസ്ഥയിലും, പ്രസവസമയത്തും സ്ക്വാട്ടിംഗിന് ധാരാളം ഗുണങ്ങൾ ഉണ്ട്. ഇത് ഗർഭകാലത്ത് ഹൃദയാരോഗ്യം, സഹിഷ്ണുത, പേശികളുടെ ശക്തി എന്നിവ മെച്ചപ്പെടുത്തുന്നു. കൂടാതെ നടുവേദന പോലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സഹായിക്കുന്നു.
സ്‌ക്വാഡ്സ് ചെയ്യുന്ന വിധം: ആദ്യം നിവര്‍ന്നു നിൽക്കുക. ശേഷം കൈയില്‍ വെയിറ്റ് എടുത്ത് നിങ്ങളുടെ കാല്‍മുട്ടുകളില്‍ ബലം കൊടുത്ത് കുത്തിയിരിക്കുന്നതുപോലെ പതുക്കെ കുനിയുക. ഇത് ചെയ്യുമ്പോൾ ഓർക്കുക, കണങ്കാലിലെയും തുടയുലെയും പേശികളിലായിരിക്കണം ആയാസം വരേണ്ടത്. നിങ്ങൾക്ക് വെയ്റ്റ് എടുക്കാതെയും ചെയ്യാം. ഈ വ്യായാമം സുഖ പ്രസവത്തിന് സഹായിക്കുകയും ചെയ്യുന്നു.

യോഗ

guide for pregnancy exercises

ശെരിയായ രീതിയിൽ ചെയ്താൽ ഗർഭകാലത്ത് ഒരുപാട് ഗുണങ്ങൾ തരുന്ന ഒന്നാണ് യോഗ. ഇത് ഗർഭകാലത്തുടനീളം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നു. ഓർക്കുക, യോഗ ചെയ്യുന്നത് എപ്പോഴും വിദഗ്ദ്ധരുടെ സഹായത്തോടെ ആയിരിക്കണം.

നീന്തൽ

guide for pregnancy exercises

ഗർഭാവസ്ഥയിൽ നീന്തൽ ഒരു നല്ല വ്യായാമമാണ്, കാരണം വെള്ളം നിങ്ങളുടെ അധിക ഭാരം താങ്ങാൻ സഹായിക്കുന്നു. ഇത് കണങ്കാലിനും കാൽ വീക്കത്തിനും ശമനം നൽകുകയും മോർണിംഗ് സിക്ക്നെസ്സ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ഈ വ്യായാമം സുഖ പ്രസവത്തിനു സഹായിക്കുകയും ചെയ്യുന്നു.

മുകളിൽ പറഞ്ഞിട്ടുള്ള വ്യായാമങ്ങൾ ചെയ്യുന്നതിന് മുന്നേ ഡോക്ടറിനോട് ചോദിക്കുന്നത് വളരേ നിർബന്ധമാണ്. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോൾ തലവേദന, തലകറക്കം, നെഞ്ചുവേദന, മസിൽ വേദന, വജൈനൽ ബ്ലീഡിങ് തുടങ്ങിയവ അനുഭവപ്പെട്ടാൽ നിർത്തുക. ഉടൻ തന്നെ ഡോക്ടറായിട്ട് സംസാരിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ സാധാരണ അവസ്ഥയിൽ വ്യായാമം ചെയ്യുന്നത് പോലെയല്ല ഗർഭിണിയായിരിക്കുമ്പോൾ, ഈ അവസ്ഥയിൽ ശ്രദ്ധിക്കേണ്ടതായ അനേകം കാര്യങ്ങളുണ്ട്. അതെന്തെല്ലാമാണെന്ന് ഇതാ നോക്കൂ:

  • ഒരു വ്യായാമം ചെയ്യുമ്പോൾ തിടുക്കം കൂട്ടരുത്. വ്യായാമം തുടങ്ങുന്നതിന് മുന്നേ വാർമ് അപ്പ് ചെയ്യുക, വ്യായാമത്തിന് ശേഷം കൂൾ ഡൗൺ വ്യായാമങ്ങൾ ചെയ്യുക. ഒരുപാട് നേരം നിന്ന് ചെയ്യാതിരിക്കാൻ പരമാവധി നോക്കുക.
  • നിങ്ങളുടെ ആരോഗ്യം പൂർണാവസ്ഥയിൽ ആണെങ്കിൽ മാത്രം വ്യായാമം ചെയ്യുക. ഓട്ടം, ചാട്ടം തുടങ്ങിയവയൊക്കെ പൂർണമായും ഒഴിവാക്കുക
  • വ്യായാമം ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലവും അന്തരീക്ഷവും വളരേ പ്രാധാന്യമുള്ളതാണ്. ഒരുപാട് കേറ്റവും ഇറക്കവുമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാതിരിക്കുക. കൂടാതെ, വ്യായാമം ചെയ്യുമ്പോൾ ഇറു ക്കമുള്ള വസ്ത്രങ്ങൾ ധരിക്കരുത്, പകരം അയഞ്ഞ വസ്ത്രം തിരഞ്ഞെടുക്കുക.

ഇനിപ്പറയുന്ന അവസ്ഥയുള്ളവർക്ക് വ്യായാമം സുരക്ഷിതമല്ല

  • ഹൈപ്പർടെൻഷൻ ഉള്ളവർക്ക്
  • ഹൃദയരോഗം ഉള്ളവർക്ക്
  • പ്ലാസെൻറ്റ പെർവ്യ എന്ന അവസ്ഥയുള്ളവർക്ക്

വ്യായാമത്തോടൊപ്പം ഗർഭിണികൾ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക. ഗർഭാവസ്ഥയിൽ വ്യായാമം ചെയ്യുന്നതിനെ പറ്റി എന്ത് സംശയമുണ്ടെങ്കിലും ഒരു ഗൈനക്കോളജിസ്റ്റിനോട് ചോദിക്കാൻ മടിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here